ഇന്ത്യയില്‍ കൊവിഡിന് ഒരു വയസ്

ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡിന് ഒരു വയസ്. ലോകത്തെ പിടിച്ചുലച്ച മഹാമാരി കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെ കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിക്കാണ് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.

അമേരിക്കയ്ക്കുശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. എന്നാല്‍  നിലവില്‍ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. നാലര ലക്ഷത്തോളം പേരാണ് അമേരിക്കയില്‍ മഹാമാരി മൂലം മരിച്ചത്. ബ്രസീലില്‍ രണ്ടേകാല്‍ ലക്ഷത്തിലധികം പേരാണ് മരണപ്പെട്ടത്. മൂന്നാം സ്ഥാനത്ത് ഇപ്പോള്‍ മെക്‌സിക്കോയാണ്. ഒന്നരലക്ഷത്തിലധികം പേരാണ് മെക്‌സിക്കോയില്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മെക്സിക്കോയിലെ അതിവ്യാപനമാണ് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ നാലാം സ്ഥാനത്തെത്തിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. എന്നാല്‍ 2021 ജനുവരിയോടുകൂടെ ഇന്ത്യയില്‍ ദിവസേനയുളള മരണങ്ങള്‍ ഇരുനൂറില്‍ താഴെയായി. രാജ്യത്ത് കൊവിഡിനെതിരായ വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിക്കുന്നത്. 

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More