രാഷ്ട്രപിതാവിന്‍റെ രക്തസാക്ഷിത്വദിനത്തില്‍ കര്‍ഷക പ്രക്ഷോഭകര്‍ ഉപവാസത്തില്‍

ഡല്‍ഹി: മഹാത്മാഗാന്ധിയുടെ 73-ാം രക്തസാക്ഷിത്വദിനം 'സദ്ഭാവ്‌ന ദിവസ്' ആയി ആചരിക്കുകയാണ് കര്‍ഷകര്‍. ഇന്ന് മുഴുദിനം നീണ്ടുനില്‍ക്കുന്ന ഉപവാസമിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സെപ്തംബറില്‍ പാസാക്കിയ നിയമത്തിനെതിരായ തങ്ങളുടെ പ്രതിഷേധം സമാധാനപരമാണെന്ന് വ്യക്തമാക്കുകയാണ് ഗാന്ധിജിയുടെ ചരമദിനത്തിലെ കര്‍ഷകരുടെ ഉപവാസം. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കുന്നത്.

ഇന്നലെയും ഇന്നും തങ്ങള്‍ സമാധാനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. നാളെയും പ്രതിഷേധം സമാധാനപരമായിരിക്കും, നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുളള ഈ പ്രതിഷേധത്തില്‍ തങ്ങളോടൊപ്പം അണിചേരാന്‍ രാജ്യത്തെ ജനങ്ങളെ ക്ഷണിക്കുകയാണെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ഷകരുടെ സമരം അക്രമാസക്തമായിരുന്നു എന്നാല്‍ കര്‍ഷകപ്രതിഷേധത്തെ തെറ്റായി ചിത്രീകരിക്കാനുളള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളാണ് ഇവയെന്ന് കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധം ശക്തിപ്രാപിച്ച് വരുന്നതായും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെ സമര വേദികളിലേക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിച്ചേരുന്നതായും കര്‍ഷക പ്രക്ഷോഭരുടെ സംയുക്ത സമിതി അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 15 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 16 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 16 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More