കര്‍ഷക പ്രക്ഷോഭകാലത്ത് ഗാന്ധീ രക്തസാക്ഷിദിനം കടന്നുപോകുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

കർഷകസമരങ്ങളുടേതായ അത്യന്തം പ്രക്ഷുബ്ധമായ രാഷ്ട്രീയ സന്ദർഭത്തിലാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം കടന്നു പോകുന്നത്. 1948 ജനുവരി 30 നാണ് ഗാന്ധിയെ ഹിന്ദു രാഷ്ട്രവാദികൾ വെടിയുതിർത്ത് ഇല്ലാതാക്കിയത്. മുസ്ലിങ്ങളും ഹിന്ദുക്കളുമെല്ലാം സഹോദരങ്ങളാണെന്നും ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് യാഥാർത്ഥ്യമാവില്ലെന്നും പ്രചരിപ്പിച്ചതാണല്ലോ ഹിന്ദു രാഷ്ട്രവാദികൾക്ക് ഗാന്ധിജി ശത്രുവാകാൻ കാരണമായത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്ത കർഷക മുന്നേറ്റത്തിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 1917 ൽ ചമ്പാരനിലെ നീലം കർഷകരുടെ ജീവൽ പ്രധാനപ്രശ്നങ്ങൾക്ക് വേണ്ടിയുള്ള സമരത്തിലൂടെയാണ് ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ പ്രക്ഷോഭ നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. ബ്രിട്ടീഷ് പ്ലാൻ്റർമാരുടെ ചുഷണവും കൊളോണിയൽ നിയമങ്ങളുമായിരുന്നു നീലം കർഷകരുടെ ദയനീയ സ്ഥിതിക്ക് കാരണമായത്. ബ്രിട്ടീഷ് നിയമങ്ങൾക്കെതിരായ ത്യാഗപൂർണമായ സമരമാണ് ചമ്പാരനിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്നത്.

ഇന്ത്യയിലിപ്പോൾ സമാധാനപരമായി തങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനായി സമരം ചെയ്യുന്ന കർഷകരെ വേട്ടയാടുന്നത് ഗാന്ധിജിയെ കൊന്ന ഹിന്ദുത്വവാദികളുടെ പിൻഗാമികളാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും രാജ്യമെന്നാൽ ജനങ്ങളാണെന്നും വിശ്വസിച്ച മഹാത്മാവ് ജീവന്‍ വെടിഞ്ഞത് എന്തിനെക്കാളേറെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ഹിന്ദു മുസ്ലിം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്നും സ്വരാജിൻ്റെ സാക്ഷാൽക്കാരം മഹാഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാർക്ക് ജീവിതോപാധികൾ ഉറപ്പു വരുത്തലാണെന്നും മഹാത്മജി ജനങ്ങളെ പഠിപ്പിച്ചു.ഹിന്ദു മുസ്ലിം മൈത്രിക്കും ദരിദ്രനാരായണന്മാരായ അധസ്ഥിത ജനതക്കും വേണ്ടി വാദിച്ച ഗാന്ധിജിയെ സഹിക്കാൻ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട മതഭ്രാന്തന്മാർക്കാവുമായിരുന്നില്ല. ഹിന്ദുരാഷ്ട്രവാദത്തിൻ്റെ ആചാര്യനായ സവർക്കറുടെ സന്തതസഹചാരിയും മാനസപുത്രനുമായ നാഥുറെ വിനായക് ഗോസ്സെയായിരുന്നു അതിനായി നിയോഗിക്കപ്പെട്ട ചാവേർസംഘത്തെ നയിച്ചത്. ഗാസിപ്പൂരിലും സിഗുവിലും ക്രിമിനൽ സംഘങ്ങളെ ഇറക്കിയിട്ട് നാടിനെ അന്നമൂട്ടുന്ന മണ്ണിൻ്റെ മക്കളെ അക്രമിക്കുകയാണവരിപ്പോൾ.

കോർപ്പറേറ്റ് പണത്തിൻ്റെയും വർഗീയ പ്രചരണത്തിൻ്റെയും ആനുകൂല്യത്തിൽ ദേശീയാധികാരം കയ്യടക്കിയ ഹിന്ദുത്വവാദികൾ അന്താരാഷ്ട്ര കുത്തകകൾക്ക് നാടിൻ്റെ സമ്പത്തും വിഭവങ്ങളും അടിയറവെക്കുകയാണ്. വ്യവസായങ്ങളും കൃഷിയും കോർപ്പറേറ്റുവൽക്കരിച്ച് തൊഴിലാളികളെയും കർഷകരെയും കൂലിയടിമകളാക്കുന്നു. ജനങ്ങളുടെ ഭക്ഷണാവകാശം അഗ്രിബിസിനസ് കമ്പനികളുടെ ദുരമൂത്ത ലാഭമോഹങ്ങൾക്ക് എറിഞ്ഞുകൊടുക്കുന്നു. അംബാനിമാരുടെ കമ്പനിരാജിലൂടെ അന്താരാഷ്ട്ര കുത്തകകളുടെ നവകോളനിയാക്കി നാടിനെ മാറ്റുന്നു. അതിനെതിരായ ഇന്ത്യൻ ദേശീയ ബോധത്തിൻ്റെ തിളച്ചുമറിയലുകളാണ് ഇന്ദ്രപ്രസ്ഥത്തിലെ അപ്രതിരോധ്യമായ കർഷക മുന്നേറ്റങ്ങൾ. ഭരണകൂട ഭീകരതകയേയും സംഘപരിവാർ അഴിഞ്ഞാട്ടങ്ങളെയും അതിജീവിച്ചുമുന്നേറുന്ന കർഷക സമരകേന്ദ്രങ്ങളിലെല്ലാം കൊളോണിയൽ വിരുദ്ധ സമരസ്മരണകളുമായി മഹാത്മാ പ്രക്ഷോഭകരെ ലക്ഷ്യത്തിലേക്ക് നയിക്കുകയാണ്. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിദിനം ഇന്നവര്‍ മുഴുനീള ഉപവാസദിനമായി ആചരിക്കുകയാണ്.

Contact the author

K T Kunjikkannan

Recent Posts

National Desk 16 hours ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 18 hours ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 1 day ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More
National Desk 2 days ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 3 days ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More