ഡല്‍ഹി: ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്കു സമീപം ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷെ അല്‍ ഹിന്ദ്. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഫോടനങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ്. ടെലഗ്രാം പോസ്റ്റിലൂടെയാണ് സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
അവകാശവാദം ഉന്നയിക്കുന്ന ജെയ്ഷെ അല്‍ ഹിന്ദിന്റെ മറ്റു വിവരങ്ങള്‍ വ്യക്തമല്ല. സംഘടനയെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുകയാണ്. വെളളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് രാജ്പഥില്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സമാപനപരിപാടികള്‍ നടക്കുന്നതിനിടെയാണ് ഇസ്രായേല്‍ എംബസിക്ക് സമീപം എപിജെ അബ്ദുല്‍ കലാം റോഡില്‍ സ്ഫോടനം നടക്കുന്നത്.സ്ഫോടനത്തില്‍ ആളപായമില്ല. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇന്ത്യ ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ 29-ാം വാര്‍ഷികദിനത്തിലായിരുന്നു ഇസ്രായേല്‍ എംബസിക്കു സമീപമുണ്ടായ സ്ഫോടനം.