മുഖ്യമന്ത്രി ആശയ സംവാദത്തിനായി സര്‍വ്വകലാശാല കാമ്പസുകളിലേക്ക്; നാളെ കുസാറ്റില്‍ തുടക്കം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ തലത്തിലെ ഭാവി സംബന്ധിച്ച ആശയ സംവാദത്തിനായി മുഖ്യമന്ത്രി സര്‍വ്വകലാശാല കാമ്പസുകളിലെത്തുന്ന പരിപാടിക്ക് നാളെ കുസാറ്റില്‍ തുടക്കമാകും. നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആശയ സംവാദം. 

കേരളത്തിലെ അഞ്ച് സർവ്വകലാശാല ക്യാമ്പസുകളിൽ ഫെബ്രുവരി 1, 6 , 8 , 11, 13 തീയതികളിലാണ് പരിപാടി. ഫെബ്രുവരി ഒന്നിന് കുസാറ്റിലും ആറിന് കേരള സർവ്വകലാശാലയിലും എട്ടാം തീയതി മഹാത്മാഗാന്ധി സർവ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂർ സർവ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകൾ സംവാദത്തിൽ പങ്കെടുക്കും. 200 വിദ്യാർത്ഥികൾ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവർ ഓൺലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ നിർദ്ദേശം സമർപ്പിക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരാണ് അവതാരകരായി എത്തുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നാളെ (ഫെബ്രുവരി-1) കുസാറ്റിൽ കുസാറ്റ്, കെ.ടി.യു, ആരോഗ്യസർവ്വകലാശാല, ന്യുവാൽസ്, ഫിഷറീസ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. ആറാം തീയതി കേരളസർവ്വകലാശാലയിൽ സർവ്വകലാശാലയ്ക്ക് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കും. എട്ടിന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നടത്തുന്ന പരിപാടിയിൽ എം.ജി, സംസ്‌കൃത സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. 11ന് കാലിക്കറ്റ് സർവ്വകലാശാലയിൽ കാലിക്കറ്റ്, കാർഷിക സർവ്വകലാശാല, മലയാളം സർവ്വകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിലെ വിദ്യാർത്ഥി പ്രതിഭകൾ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ സർവ്വകലാശാലയിൽ 13-ലെ മീറ്റിൽ കണ്ണൂരിന് പുറമേ കാസർകോട് കേന്ദ്രസർവ്വകലാശാല, വെറ്റിനറി സർവ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.

Contact the author

News Desk

Recent Posts

Web Desk 12 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 13 hours ago
Keralam

കിഫ്ബിക്കെതിരായ ഇ ഡി നീക്കം കേരളത്തിന്‍റെ വികസനം തടയാന്‍ - മുഖ്യമന്ത്രി

More
More
Web Desk 14 hours ago
Keralam

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

More
More
Web Desk 14 hours ago
Keralam

അകമ്പടി പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല - മന്ത്രി പി രാജീവ്

More
More
Web Desk 16 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 1 day ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More