വടകരയില്‍ കെ കെ രമ ഇല്ല; എന്‍ വേണു സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

കോഴിക്കോട്: കൊല്ലപെട്ട ടി പി ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ രൂപംകൊണ്ട റവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) യുടെ സ്ഥാനാര്‍ഥിയായി വടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് കെ കെ രമ വ്യക്തമാക്കി. മുസിരിസ് പോസ്റ്റിനോട്‌ സംസാരിക്കുകയായിരുന്നു രമ. താന്‍ സംഘടനാ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് കെ കെ രമ വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു തന്നെ സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാതെ മത്സരിച്ച ആര്‍ എം പിയെകൂടി മുന്നണിയുടെ ഭാഗമാക്കി വടകരക്ക് പുറത്തുള്ള ആര്‍ എം പി പ്രവര്‍ത്തകരുടെ ഉറപ്പുവരുത്താനാണ് യു ഡി എഫില്‍ തത്വത്തില്‍ ധാരണയായിരിക്കുന്നത്. മലബാറില്‍ യു ഡി എഫിന്  നിലവില്‍ വെറും 6 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. ഇത് 24 ആക്കി ഉയര്‍ത്തണമെന്ന തീരുമാനത്തിലാണ് മുന്നണി. ആര്‍ എം പി യുമായുള്ള ബന്ധം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മറ്റു മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തുവന്നാല്‍ ഈ കണക്കുകൂട്ടലില്‍ മാറ്റം വരും. എന്നാല്‍ വടകര എംപി കെ മുരളീധരന്‍ ആര്‍ എം പി ക്ക് അനുകൂലമായ നിലപാടാണ് കൈകൊണ്ടിരിക്കുന്നത്. ഇരു മുന്നണികള്‍ക്കും പുറത്തുനിന്നു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക എന്ന കടുംപിടുത്തത്തില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ആര്‍ എം പി പിറകോട്ടു പോയിട്ടുണ്ട്. ഈ സാഹചര്യം യു ഡി എഫ് അനുകൂല ഘടകമായാണ് കാണുന്നത്.

Contact the author

News Desk

Recent Posts

Web Desk 6 days ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 weeks ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 weeks ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 weeks ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 weeks ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 weeks ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More