മുംബൈ: ഗാന്ധിജിയുടെ 73-ാം രക്തസാക്ഷിത്വ ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സെയെ പിന്തുണച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് പിന്‍വലിച്ച് കങ്കണ റനൗട്ട്. എല്ലാ കഥകള്‍ക്കും മൂന്ന് വശമുണ്ട്. നിന്റേതും എന്റെയും പിന്നെ സത്യത്തിന്റെയും. നല്ലൊരു കഥാകാരന് പക്ഷപാതം കാണിക്കുകയോ സത്യങ്ങള്‍ മറച്ചുവയ്ക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ മോശമാവുന്നത്. അവയില്‍ മുഴുവന്‍ അനാവശ്യമായ വിശദീകരണങ്ങള്‍ മാത്രമാണെന്ന് ഗോഡ്സെയുടെ കുറച്ച് ചിത്രങ്ങളോടൊപ്പം കങ്കണ കുറിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായതിനാലാണ് ഗോഡ്സെയെ തെറ്റുകാരനായി കാണുന്നതെന്ന തരത്തിലുളള വാദങ്ങളാണ് കങ്കണ റനൗട്ട് ഉന്നയിക്കുന്നത്. നാഥുറാം ഗോഡ്സെ എന്ന ഹാഷ്ടാഗോടു കൂടെ പോസ്റ്റ് ചെയ്ത ട്വീറ്റിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവാദ പരാമര്‍ശങ്ങള്‍കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന നടിയാണ് കങ്കണ. ബിജെപി അനുകൂല നിലപാടുകളാണ് നടി സ്വീകരിച്ചുവരുന്നത്. ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്കെതിരെയും താരം പരാമര്ശങ്ങളുന്നയിക്കുന്നുണ്ട്.