ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രക്ക് ഇന്ന് തുടക്കം; ലീഗിനെതിരായ പരാമര്‍ശങ്ങള്‍ വിഷയമാക്കും

കാസര്‍ഗോഡ്‌: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യു ഡിഎഫിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ്‌ ജില്ലയിലെ ഉദുമയില്‍ തുടക്കമാകും. വൈകീട്ട് 4 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  ഐശ്വര്യ കേരള യാത്ര ഉദ്ഘാടനം ചെയ്യും.

'സംശുദ്ധം സദ്‌ഭരണം' എന്ന മുദ്രാവക്യമുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് കേരളാ യാത്ര നടത്തുന്നത്. മഞ്ചേശ്വരം മണ്ഡളത്തില്‍നിന്ന് ഇന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 നു തിരുവനന്തപുരത്ത് സമാപിക്കും. വികസനവും ജനക്ഷേമ പരിപാടികളും മുന്നോട്ടു വെയ്ക്കുന്ന യാത്ര മലബാറില്‍ പ്രധാനമായും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ലീഗ്, പാണക്കാട് വിരുദ്ധ പ്രസ്താവനകള്‍ വിഷയമാക്കും. ലീഗ് വിരുദ്ധ പ്രസ്താവന സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ലീഗിന് സ്വാധീനമുള്ള മേഖലകളില്‍ മുഖ്യവിഷയമാക്കാന്‍ തീരുമാനമായത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഘടകകക്ഷികളില്‍ നിന്ന് പി. കെ. കുഞ്ഞാലിക്കുട്ടി എംപി, പി. ജെ. ജോസഫ് എന്നിവര്‍ ഐശ്വര്യ കേരള യാത്രയുടെ ഭാഗമാകും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ എം. എം. ഹസന്‍ എന്നിവരും യാത്രയില്‍ ഉണ്ടാകും എന്നാണ് ഇതുവരെയുള്ള ധാരണ. 

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More