കേന്ദ്ര ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളവും ബംഗാളും തമിഴ്നാടും; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് പ്രതിപക്ഷ പരാമര്‍ശം

ഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ തുടക്കത്തില്‍ തന്നെ കേരളവും ബംഗാളും പരാമര്‍ശ വിഷയമായി. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാനപനമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്.

കേരളത്തിന് അറുപത്തി അയ്യായിരം കോടി രൂപയുടെ റോഡ്‌ വികസനമാണ് പ്രഖ്യാപിച്ചത്. കന്യാകുമാരി-മുംബൈ പാത 600 കിലോമീറ്ററില്‍ അധികം വരും. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന് 1957 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതനുസരിച്ച്  കൊച്ചി മെട്രോ റയില്‍ പാതയുടെ നീളം പതിനൊന്നര നിലോമീറ്റര്‍കൂടി വര്‍ധിക്കും. 

തമിഴ്നാട്ടിലെ റോഡ്‌ വികസനത്തിനായി ധനമന്ത്രി ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. പശ്ചിമ ബംഗാളിന് ദേശീയ പാതാ വികസനത്തിനായി ഇരുപത്തി അയ്യായിരം കോടി രൂപയാണ് ബജറ്റ് വകയിരുത്തിയത്. സാധാരണ നിലയില്‍ ബജറ്റിന്റെ രണ്ടാം പകുതിയില്‍ മാത്രം പരാമര്‍ശിക്കപ്പെടാറുള്ള സംസ്ഥാനങ്ങളുടെ വികസന പദ്ധതികള്‍ അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ ഉള്‍ക്കൊള്ളിക്കുകയാണ് ധനമന്ത്രി ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്കുള്ള വന്‍ പദ്ധതികളും ബംഗാള്‍, കേരളം തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളും വെറും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് എന്ന പരാമര്‍ശം പ്രതിപക്ഷ ബഞ്ചുകളില്‍ നിന്ന് ഉയര്‍ന്നുകേട്ടൂ,

Contact the author

News Desk

Recent Posts

National Desk 9 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 13 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 13 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More