പ്രവാസികള്‍ക്ക് ഇരട്ട നികുതിയില്ല; 75 തികഞ്ഞവര്‍ക്ക് റിട്ടേണ്‍ വേണ്ട

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ നികുതിയിനത്തിലും അതിന്റെ സ്ലാബുക്ളിലും യാതൊരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല. പകരം പ്രവാസികള്‍ക്കും പ്രായം 75 തികഞ്ഞവര്‍ക്കും സന്തോഷത്തിനു വകയുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്ഷികത്തോടനുബന്ധിച്ച് 75 വയസ്സ് തികഞ്ഞവരെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ ഈ ആനുകൂല്യം പെന്‍ഷന്‍കാര്‍ക്കും പലിശ വരുമാനം മാത്രമുള്ളവര്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രവാസികള്‍ക്കുള്ള ഇരട്ട നികുതി ഒഴിവാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പുതുക്കിയ കസ്റ്റംസ് നികുതി സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ഒക്ടോബര്‍ മാസത്തില്‍ നിലവില്‍ വരും. നികുതി വെട്ടിപ്പ് തടയാന്‍ പരിശോധന കര്‍ശനമാക്കും. അര കോടിയുടെ വെട്ടിപ്പ് നടത്തി എന്ന് തെളിഞ്ഞാല്‍ 10 വരെയുള്ള ആദായനികുതി പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്. നിലവില്‍ 6 വര്‍ഷമാണ്‌ നികുതി പുനപരിശോധിക്കാനുള്ള കാലയളവ്. അത് മൂന്നുവര്‍ഷമായി ചുരുക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Contact the author

News Desk

Recent Posts

National Desk 5 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More