കാര്‍ഷിക വായ്പ എഴുതിത്തളളണം; കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റ് വേണം - രാകേഷ് ടികായത്ത്

ഡല്‍ഹി: കര്‍ഷക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ബജറ്റ് വേണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക വായ്പ്പ എഴുതിത്തളളണമെന്നും രാകേഷ് ആവശ്യപ്പെട്ടു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതി ആരംഭിക്കണമെന്നും രാകേഷ് ടികായത്ത് അഭിപ്രായപ്പെട്ടു. മഹാത്മഗാന്ധി എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് പ്രകാരം കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് പ്രഖ്യാപിക്കണം. വിളകളുടെ വിലവര്‍ദ്ധനവ് കാര്‍ഷിക മേഖലയുടെയോ കര്‍ഷകരുടെയോ പുനരുജ്ജീവനത്തിന് വഴിയൊരുക്കില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം, കര്‍ഷകര്‍ക്ക് വൈദ്യുതിയും ജലലഭ്യതയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 8 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 9 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 10 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 10 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More