ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സിസിടിവി ​​ദൃശ്യങ്ങൾ നൽകാമെന്ന് കോടതി

മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് സിസിടിവി ​​ദൃശ്യങ്ങൾ നൽകാമെന്ന് കോടതി.  സിസിടിവി ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് കോടതിയുടേതാണ് ഉത്തരവ്. വീഡിയോ ദൃശ്യങ്ങൾ പ്രതിക്ക് നൽകുന്നതിന്  സാങ്കേതിക തടസം ഇല്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി  ദൃശ്യങ്ങൾ കൈമാാറാൻ ഉത്തരവിട്ടത്. പൊലീസിന്റെ സൈബർ സെല്ലിനോടാണ് ദൃശ്യങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2019 ആഗസ്​റ്റ്​ മൂന്നിന്​ ശ്രീറാം ഓടിച്ച കാറിടിച്ചാണ് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ  ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് പുലർച്ചെ മ്യൂസിയത്തിന്​ സമീപം പബ്ലിക് ഓഫിസിന്​ മുന്നിൽ വെച്ചാണ്​ അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും  കാറിന്റെ അമിതവേഗവും അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശ്രീറാമിനെതിരെ  നരഹത്യ അടക്കമുള്ള കുറ്റങ്ങളും സുഹൃത്ത് വഫ ഫിറോസിനെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 22 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 23 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More