തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കുന്നതുവരെ ചര്‍ച്ചക്കില്ല - സംയുക്ത കിസാന്‍ മോര്‍ച്ച

ഡല്‍ഹി: പൊലീസും ഭരണകൂടവും കര്‍ഷകരെ ഉപദ്രവിക്കുന്നത് നിര്‍ത്തി തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാതെ സര്‍ക്കാരുമായി ഔദ്യോഗികമായ ചര്‍ച്ച ഉണ്ടാവില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. റോഡുകളില്‍ ബാരിക്കേഡുകളും മുളളുവേലികളും സ്ഥാപിക്കുക, വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിക്കുക, ജലവിതരണം തടസപ്പെടുത്തുക, ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമങ്ങളുണ്ടാക്കുക തുടങ്ങിയവ പൊലീസും ഭരണകൂടവും കര്‍ഷകര്‍ക്കെതിരാണെന്നതിന്റെ തെളിവാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സമരഭൂമിയിലെ ഇന്റര്‍നെറ്റ് വിച്ഛേദനവും ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടിയതും ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക പ്രതിഷേധത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെ സര്‍ക്കാര്‍ അങ്ങേയറ്റം ഭയപ്പെടുന്നുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. സെപ്തംബറില്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി അറുപത്തി ഒന്‍പത് ദിവസമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 6 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More