കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്

ഡല്‍ഹി:  വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. ഡല്‍ഹി അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു എന്ന സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ചാണ് ഗ്രെറ്റയുടെ പ്രതികരണം.

കര്‍ഷകസമരം അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായതിനു പിന്നാലെ നിരവധി പേരാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രശസ്ത  പോപ് ഗായിക റിഹാനയും കഴിഞ്ഞ ദിവസം കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെക്കുറിച്ച് സംസാരിക്കാത്തത് എന്നാണ് ഗായിക ട്വീറ്റ് ചെയ്തത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചുകൊണ്ടുളള കര്‍ഷകരുടെ സമരം എഴുപതാം ദിവസത്തിലേക്ക് കടന്നു. നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് ഒക്ടോബര്‍ വരെ സമയം നല്‍കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഒക്ടോബറിനകം നടപടിയുണ്ടായില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി നടത്തും. നാല്‍പ്പത് ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തിയായിരിക്കും പ്രതിഷേധമെന്നും രാകേഷ് ടികായത്ത് വ്യക്തമാക്കി. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More