കര്‍ഷക പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ സമവായം: പതിനഞ്ച് മണിക്കൂര്‍ ചര്‍ച്ച

ഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രവും പ്രതിപക്ഷവുമായുളള ചര്‍ച്ചയില്‍ സമവായം. രാജ്യസഭയില്‍ പതിനഞ്ച് മണിക്കൂര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹദ് ജോഷി അറിയിച്ചു. പതിനാറോളം പ്രതിപക്ഷ പാര്‍ട്ടികളാണ് കേന്ദ്രസര്‍ക്കാരിനോട് കര്‍ഷക സമരത്തെക്കുറിച്ച് അഞ്ച് മണിക്കൂര്‍ സ്വതന്ത്ര ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടത് ഇതാണ് സര്‍ക്കാര്‍ 15 മണിക്കൂറായി ഉയര്‍ത്തിയത്.

ചോദ്യോത്തരവേളയും ശൂന്യവേളയും രണ്ടുദിവസത്തേക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചത്.  തങ്ങളുടെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചതിനാല്‍ ചര്‍ച്ചക്ക് തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു മാസമായി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ്. ഇതുവരെ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More