പ്ലസ് ടു കോഴ; അഴീക്കോട് സ്കൂളിലെ ജീവനക്കാരിൽ നിന്നും ഇഡി മൊഴിയെടുക്കുന്നു

കെഎം ഷാജി എംഎൽഎക്കെതിരായ പ്ലസു ടു  കോഴക്കേസിൽ സ്കൂൾ ജീവനക്കാരിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്. 

കെ. എം. ഷാജിയുടെ ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് എൻ എൽ മാത്യുവിൽ നിന്ന് ഇഡി വിവരങ്ങൾ തേടിയത്. ഇഡിയുടെ കോഴിക്കോട് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്. കേസിൽ  ഷാജിയെയും ഭാര്യ ആശയെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റെിനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന  ആരോപണത്തിലാണ്  ഇഡിയുടെ അന്വേഷണം പുരോ​ഗമിക്കുന്നത്. ഇതേ കേസിൽ വിജിലൻസും ഷാജിയെ ചോദ്യം ചെയ്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഷാജി നല്‍കിയ സ്വത്തുവിവരങ്ങളില്‍ കാര്യമായ കൃത്രിമമുണ്ട് എന്നാണ് അന്വേഷണ ഏജന്‍സി കരുതുന്നത്.  ഷാജി സത്യവാങ്ങ്മൂലത്തില്‍ കാണിച്ചതിലധികം സ്വത്തു വകകള്‍ നിലവില്‍ ഷാജിയുടെയും ഭാര്യയുടെയും പേരില്‍ ഉണ്ടെന്നാണ് സൂചന. ഷാജിയുമായി നേരത്തെ പണമിടപാട് ഉണ്ടായിരുന്ന മുന്‍ യൂത്ത് ലീഗ് നേതാവ് ടി ടി ഇസ്മയിലിനെയും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.   

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 2 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More