ശിവശങ്കരനെതിരായ ആരോപണം ​ഗുരുതരമെന്ന് കോടതി; ഇടപെടൽ പരിമിതമായതിനാൽ ജാമ്യം

ഡോളർ കടത്ത് കേസിൽ എം. ശിവശങ്കരനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിച്ചിരിക്കുന്നതെന്ന് കോടതി. ശിവശങ്കരന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സാമ്പത്തിക കുറ്റാന്വേഷണ കോടതിയുടെ നിരീക്ഷണം. കേസിൽ ശക്തമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിലെ പുരോ​ഗതിയും ശിവശങ്കരന്റെ പിരിമിതമായ പങ്കാളിത്തവും പരി​ഗണിച്ചാണ് ജാമ്യം അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ശിവശങ്കരന് ക്യാൻസർ അടക്കമുള്ള രോ​ഗമുണ്ടെന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചുള്ള വിധിയിൽ പറയുന്നുണ്ട്. ഇതുകൂടി പരി​ഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഡോളർ കടത്ത് സർക്കാറിനെ അറിയിച്ചില്ലെന്നത് ​ഗുരുതരമായ കുറ്റമാണെന്നും കോടതി ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.  

കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ഇന്ന് രാവിലെയാണ് ശിവശങ്കരന്  ജാമ്യം അനുവദിച്ചത്.  ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്യ രൂപക്കുള്ള രണ്ട് പേരുടെ ആൾജാമ്യവും നൽകണമെന്നാണ് ഉപാധി. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണകടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത് 98 ദിവസത്തിന് ശേഷമാണ് ശിവശങ്കരൻ ജയിൽ മോചിതനാകുന്നത്. ഒക്ടോബർ 28 നാണ് ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. ഡോളർ കടത്തുകേസിൽ കോടതി നേരത്തെ ഈ മാസം 9 വരെ റിമാൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് കേസിൽ ശിവശങ്കരൻ ജാമ്യ ഹർജി സമർപ്പിച്ചത്.

കള്ളപ്പണം വെളുപ്പിച്ച കേസിലും സ്വർണ കടത്ത് കേസിലും കഴിഞ്ഞ മാസം 25 നാണ് ശിവശങ്കരന് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്ത് 89 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 28 നാണ് കള്ളപ്പണക്കേസിൽ ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വർണകടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലും ഇന്ന് ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റംപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.   കഴിഞ്ഞ നവംബർ 24 നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Contact the author

News Desk

Recent Posts

Web Desk 3 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More