ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് സ്വേച്ഛാധിപതികളുടെ പേരുകള്‍ എം-ല്‍ തുടങ്ങുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി ബെനിറ്റോ മുസോളിനി, പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്, ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹൊസ്നി മുബാറക് തുടങ്ങിയവരുടെ പേരുകളാണ് മോദിയും അവരില്‍ ഒരാളാണെന്ന് സ്ഥാപിക്കാനായി രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്.
മാസങ്ങളായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന നേതാവാണ് രാഹുല്‍. കഴിഞ്ഞ ദിവസം ഡല്‍ഹി അതിര്‍ത്തികളില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകളുടെയും മുളളുവേലികളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് മതിലുകളല്ല പാലങ്ങളാണ് നിര്‍മിക്കേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മാസങ്ങളായി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ് എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുകളുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയമുണ്ട് അതിനുളളില്‍ നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.