കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്

ഡല്‍ഹി: കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്നും കര്‍ഷകര്‍ക്ക് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും പോപ്പ് ഗായിക റിഹാനയും,കമലാ ഹാരിസിന്റെ സഹോദര പുത്രിയുമെല്ലാം കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രംഗത്തെത്തിയത് കര്‍ഷക പ്രക്ഷോഭം ആഗോളതലത്തില്‍ ചര്‍ച്ചക്കിടയാക്കുകയാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുളള വിദേശ ഗ്രൂപ്പുകള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് വിദേശകാര്യമന്ത്രാലയം ഈ വിഷയത്തില്‍ പ്രതികരിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു മാസമായി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടൊന്നും എടുത്തിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More
National Desk 20 hours ago
National

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്പിക്ക് ബ്രിട്ടണില്‍ സ്മാരകം പണിയുമെന്ന് സ്റ്റാലിന്‍

More
More
National Desk 21 hours ago
National

നടന്‍ സോനു സൂദിന്റെ സഹോദരി പഞ്ചാബില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും

More
More
National Desk 1 day ago
National

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

More
More
Web Desk 1 day ago
National

അഖിലേഷുമായുള്ള സഖ്യശ്രമം പരാജയപ്പെട്ടത് ദളിതരോടുള്ള അവഗണന മൂലം- ചന്ദ്രശേഖര്‍ ആസാദ്

More
More
Web Desk 2 days ago
National

പൊലീസ് വാഹനമിടിച്ച് മരിച്ച ജീവനക്കാരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ

More
More