തപ്‌സി ബി ഗ്രേഡ് നടി - കങ്കണ റനൗട്ട്

ഡല്‍ഹി: കര്‍ഷകരെ അനുകൂലിച്ച നടി തപ്‌സി പന്നുവിനെതിരെ വിവാദ പരാമര്‍ശവുമായി കങ്കണ റനൗട്ട്. ബി ഗ്രേഡ് ആളുകള്‍ക്ക് ബി ഗ്രേഡ് ചിന്താഗതിയാണുണ്ടാവുക, തന്റെ മാതൃരാജ്യത്തിനും കുടുംബത്തിനുമായി നിലകൊളളുക എന്നത് നമ്മുടെ കടമയാണ്. അല്ലാതെ രാജ്യത്തിന് ഒരു ഭാരമാവുകയല്ല വേണ്ടത് അതുകൊണ്ടാണ് ഞാനവരെ ബി ഗ്രേഡ് എന്നു വിളിക്കുന്നത്. അത്തരത്തിലുളളവരെ അവഗണിക്കുക എന്ന് കങ്കണ ട്വീറ്റ് ചെയ്തു.

ഒരു ട്വീറ്റ് നിങ്ങളുടെ ഒരുമയെ ഇല്ലാതാക്കുന്നുവെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍, ഒരു ഷോ നിങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മറ്റുളളവരുടെ പ്രോപ്പഗണ്ട ടീച്ചറാവാതെ നിങ്ങളുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ഷകരുടെ പ്രതിഷേധം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതോടെ പോപ് താരം റിഹാനയടക്കം നിരവധിപേര്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം സച്ചില്‍ ടെന്‍ഡുല്‍ക്കറടക്കം ഇന്ത്യന്‍ സിനിമാ ക്രിക്കറ്റ് താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.  അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, അനുപം ഖേര്‍, സുനില്‍ ഷെട്ടി, വിരാട് കോഹ്ലി,അനില്‍ കുംബ്ലെ, കരണ്‍ ജോഹര്‍, ഏക്താ കപൂര്‍ തുടങ്ങി നിരവധിപേരാണ് രാജ്യത്തിന്റെ ഐക്യത്തിനായി ആഹ്വാനം ചെയ്ത് രംഗത്തെത്തിയത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More