കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പ്രതിപക്ഷ എംപിമാരെ തടഞ്ഞു

ഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയ  പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡിന് അപ്പുറം കടക്കാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എംപിമാരുടെ സംഘം മടങ്ങുകയായിരുന്നു.

പത്ത് രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് പതിനഞ്ച് എംപിമാരാണ് രാവിലെ ഗാസിപൂരിലെ കര്‍ഷകരെ കാണാനായെത്തിയത്. കേരളത്തില്‍ നിന്നുളള എന്‍കെ പ്രേമചന്ദ്രന്‍, എഎം ആരിഫ്, ശിരോമണി അകാലിദള്‍ എംപിയും മോദി മന്ത്രിസഭയില്‍ നിന്ന് കാര്‍ഷിക നിയമങ്ങളുടെ പേരില്‍ രാജിവെച്ച മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍,നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയ് തുടങ്ങിയവരുടെ സംഘം ബസിലാണ് അതിര്‍ത്തിയിലെത്തിയത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എംപിമാരുടെ സംഘത്തെ പോലീസ് തടഞ്ഞതായും ആരോപണങ്ങളുണ്ട്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാരിന്റെ മനോഭാവം കണ്ട് ഞെട്ടി, കോണ്‍ക്രീറ്റ് ബാരിയറുകളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ വളഞ്ഞിരിക്കുകയാണ്. അതിനുളളിലേക്ക് ആംബുലന്‍സിനും അഗ്നിശമനസേനയ്ക്കുപോലും പ്രവേശിക്കാനാവില്ലെന്ന് സമരഭുമി സന്ദര്‍ശിച്ച ഹര്‍സിമ്രത് കൗര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനായാണ് സമരഭൂമി സന്ദര്‍ശിക്കുന്നത്. പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഞങ്ങളെ അനുവദിക്കുന്നില്ല. എന്നാല്‍ ഇനി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇവിടെ സംഭവിക്കുന്നത് എന്താണെന്നുളള വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുമെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 4 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 7 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More