റിപ്പബ്ലിക് ദിന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി: റിപ്പബ്ലിക് ദിന അക്രമത്തില്‍ കൊല്ലപ്പെട്ട നവരീത് സിംഗിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശ് റാംപൂരില്‍ നവരീതിനായി നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു. അജയ് കുമാര്‍ ലല്ലുവുള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു പ്രിയങ്ക ഗാന്ധി മരണപ്പെട്ട കര്‍ഷകന്റെ  ഗ്രാമം സന്ദര്‍ശിച്ചത്.

 റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമത്തില്‍ ട്രാക്ടര്‍ മറിഞ്ഞാണ് ഇരുപത്തിയേഴുകാരനായ നവരീത് സിംഗ് കൊല്ലപ്പെട്ടത്. തങ്ങളോടൊപ്പമുളളവരല്ല അക്രമം നടത്തിയതെന്നായിരുന്നു സമരസമിതിയുടെ പക്ഷം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം എഴുപത് ദിവസം പിന്നിട്ടു. ഇതുവരെയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ല.  

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 അതേസമയം, കര്‍ഷകരുടെ സമരത്തിന് ആഗോള തലത്തില്‍ പിന്തുണയേറി വരികയാണ്. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, പോണ്‍ താരം മിയ ഖലീഫയുള്‍പ്പെടെ നിരവധി പ്രമുഖരാണ് കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ സച്ചില്‍ ടെന്‍ഡുല്‍ക്കറടക്കം ഇന്ത്യന്‍ സിനിമാ ക്രിക്കറ്റ് താരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ അനുകൂലിക്കുന്ന നിലപാടാണെടുത്തത്.

Contact the author

National Desk

Recent Posts

National Desk 1 week ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 week ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 1 week ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 1 week ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 1 week ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 1 week ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More