ഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രതിഷേധം കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി തെറ്റാണെന്നും ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ സമാധാനം ഉപേക്ഷിച്ച് സമരം മറ്റൊരു തലത്തിലേക്ക് കടന്നാല്‍ അത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബിജെപി സര്‍ക്കാരായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും ശരത് പവാര്‍ ആരോപിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഗാസിപൂരിലെ സാഹചര്യം വിലയിരുത്താനായി സമരഭൂമി സന്ദര്‍ശിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് കര്‍ഷകരെ കാണാന്‍ അനുവദിക്കാത്ത നടപടിയെയും ശരത് പവാര്‍ വിമര്‍ശിച്ചു. ജനാധിപത്യ രാജ്യത്ത് ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.