ബിഎസ്‌-4 വാഹനങ്ങൾ മാർച്ച് 31നകം രജിസ്റ്റർ ചെയ്യണം

ബിഎസ്‌-4 വിഭാഗത്തിലുള്ള വാഹനങ്ങൾ മാർച്ച് 31നകം രജിസ്റ്റർ ചെയ്യണം. ഏപ്രിൽ ഒന്നുമുതൽ ഇത്തരം വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കില്ല. സുപ്രീം കോടതി നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനായി മുഴുവൻ ആർടിഒ ഓഫീസുകളിലും പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ആർടിഒ ഓഫീസുകൾ 5 മണി കഴിഞ്ഞും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. മാർച്ച് 14-ന്‌ രണ്ടാംശനിയാഴ്‌ചയും ഓഫീസ്‌ പ്രവർത്തിക്കും.

ഓൺലൈൻ രജിസ്‌ട്രേഷൻ ആയതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ വേറൊന്നും ചെയ്യാനാകില്ലെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടത്‌ കേന്ദ്രമായതിനാൽ സംസ്ഥാനത്ത്‌ മാത്രമായി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന്‌ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വാഹന എൻജിനില്‍ നിന്നും പുറന്തള്ളുന്ന പുകയുടെ മലിനീകരണ അളവ്  നിയന്ത്രിക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് സ്റ്റാന്റേഡ്‌. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ  വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണിത്‌.

Contact the author

web desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More