ഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനുവേണ്ടി ഇരുപത്തിയഞ്ച് രാജ്യങ്ങള്‍ കാത്തുനില്‍ക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്. ഇതുവരെ ഇന്ത്യ പതിനഞ്ച് രാജ്യങ്ങളിലേക്കാണ് കൊവിഡ് വാക്സിന് വിതരണം ചെയ്തിട്ടുളളത്. ദരിദ്ര രാജ്യങ്ങള്‍, പ്രെസ് സെന്‍സിറ്റീവ് രാജ്യങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി നേരിട്ട് ഇടപെടുന്ന രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഇന്ത്യയില്‍ നിന്നുളള വാക്സിന് ആവശ്യപ്പെട്ടിരിക്കുന്നത്.
ചില ദരിദ്ര രാജ്യങ്ങള്‍ക്ക് ഗ്രാന്‍ഡ് അടിസ്ഥാനത്തില്‍ വാക്സിന് നല്കുമ്പോള് ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുന്ന അതേ വിലക്ക് നിര്‍മാണ കമ്പനികളില്‍ നിന്ന് വാക്സിന് സ്വീകരിക്കുന്നുണ്ടെന്ന് ജയ്ശങ്കര് പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കോവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയിട്ടുളള വാക്സിനുകള്‍. ജനുവരി 16 മുതല്‍ രാജ്യത്ത് വാക്സിനേഷന് ആരംഭിച്ച വാക്സിനേഷന് ഡ്രൈവില്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്.