സണ്ണി ലിയോണിനെതിരായ കേസ് നിലനിൽക്കില്ലെന്ന് പൊലീസ്

ബോളിവുഡ് നടിയും മോഡലുമായ സണ്ണിലിയോണിക്കെതിരായ പണം കബളിപ്പിക്കൽ, വഞ്ചാനാ കേസുകൾ നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച്. സണ്ണി ലിയോൺ തട്ടിപ്പ് നടത്തിയതിന് തെളിവില്ല. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് മനപൂർവം അല്ല. ചടങ്ങ് നടക്കാതെ വന്നപ്പോൾ സണ്ണ ലിയോൺ അഞ്ച് തവണ തീയതി മാറ്റി നൽകിയെന്നും പൊലീസ് കണ്ടെത്തി.  കേസ് അവസാനിപ്പിക്കാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. ഡിജിപിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്.  പെരുമ്പാവൂർ സ്വദേശിയായ ഷിയാസാണ് പരാതിക്കാരൻ. കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ പണം കൈപ്പറ്റിയശേഷം പരിപാടിയിൽ ഇവർ പങ്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. 2016 മുതൽ 12 തവണയായാണ് 29 ലക്ഷം രൂപ നൽകിയത്.

സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കഴഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.  ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ഇമാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പണംവാങ്ങി കബളിപ്പിച്ചിട്ടില്ലെന്ന് ബോളിവുഡ് നടി സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 5 തവണ പരിപാടിക്ക് വരാൻ സന്നദ്ധത അറിയിച്ചിരുന്നെന്നും സണ്ണി ലിയോൺ മൊഴി നൽകി.  സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടികൾ റദ്ദാക്കിയത്. പണം വാങ്ങിയതിന് പകരമായി എപ്പോൾ വേണമെങ്കിലും പരിപാടിയിൽ പങ്കെടുക്കാമെന്നും സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം കേസിൽ നിന്ന് പിൻമാറില്ലെന്ന് പരാതിക്കാരനായ ഷിയാസ് പറഞ്ഞു. 

ചാനലിന്റെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് സണ്ണി ലിയോൺ കേരളത്തിലുണ്ട്. തിരുവനന്തപുരം പൂവാർ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് ഡാനിയൽ വെബ്ബറും കേരളത്തിലുണ്ട്. ഒരുമാസത്തെ ഷൂട്ടിം​ഗിനായി 2 ആഴ്ചമുമ്പാണ് സണ്ണി ലിയോണും കുടുംബവും കേരളത്തിൽ എത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More