അരാജകവാദിയായ വളർത്തുമൃഗമാണ് വിശപ്പ് - സജീവന്‍ പ്രദീപ്‌

അരാജകവാദിയായ

വളർത്തുമൃഗമാണ് വിശപ്പ്

അതിന്റെ നേരങ്ങളിൽ

അന്നവും,

ജലവും, നിർബന്ധമാണ്

ആരുടെയും സമ്മതം ചോദിക്കാതെ തന്നെ

അത്

ഉടൽ വീടുകളിൽ താമസിക്കും

കൊമ്പ്,

കുളമ്പ്

തൊലി

എല്ലാം അതിന് ആയുധങ്ങളാണ്

ചിലപ്പോൾ

കുത്തി മറച്ചിടും

മറ്റ് ചിലപ്പോൾ ചവിട്ടിമെതിക്കും

'മിഡിൽ ക്ലാസ്സിൽ '

അത് അതിന്റെ ഇഷ്ടത്തിന് മേയും

'ലോ ക്ലാസ്സി'ലാണ്

അത്

പലപ്പോഴും തോൽക്കുക,

കൊമ്പുകുത്തി അടിയറവ് പറയുക

അവർ

വിശപ്പെന്ന മൃഗത്തെ

വാശിയോടെ പട്ടിണിക്കിട്ട്

എല്ലും, തോലുമാക്കി

മഴ കൊള്ളിച്ച്

വെയിലത്തുണക്കി

തോൽപ്പിച്ച്, തോൽപ്പിച്ച്

മരിച്ചു പോവുന്ന 'ലോ ക്ലാസ്സുക്കാർ'

Contact the author

Sajeevan Pradeep

Recent Posts

Sathya Raj 2 weeks ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 weeks ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More
Sajeevan Pradeep 4 months ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

More
More
K. V. SASEENDRAN 8 months ago
Poetry

ചില അക്ഷരങ്ങള്‍ ഊമകളാണ് - കെ. വി. ശശീന്ദ്രന്‍

More
More
Shaju V V 9 months ago
Poetry

പറവയായതുകൊണ്ടല്ല, വെറും മനുഷ്യനായതുക്കൊണ്ട് - ഷിന്‍ ചാന്‍ (ഷാജു വിവി)

More
More
Shaju V V 9 months ago
Poetry

ഒറ്റക്കായിരിക്കാനാഗ്രഹിക്കാത്തതുകൊണ്ട് - ഷാജു വി വി

More
More