ട്വിറ്റർ ഇന്ത്യ- സൗത്ത് ഏഷ്യ മേധാവി രാജിവെച്ചു

ട്വിറ്റർ സൗത്ത് ഏഷ്യ മേധാവി പബ്ലിക്ക് പോളിസി ഡയറക്ടർ  മഹിമ കൗൾ  രാജിവെച്ചു.  വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ട്വിറ്റർ ​ഗ്ലോബൽ പോളിസി മേധാവി മോണിക്ക് മെഷീ അറിയിച്ചു. മഹിമയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ മോണിക്ക് തീരുമാനത്തെ അം​ഗീകരിക്കുന്നതായും വ്യക്തമാക്കി. പുതിയ ഡയറക്ടർ ചുമതലയേൽക്കുന്നതുവരെ മഹിമ സ്ഥാനത്ത് തുടരും. അടുത്ത മാസം അവസാനത്തോടെ പുതിയ ഡയറക്ടർ ചുമതലയേൽക്കും. 2016 ലാണ് മഹിമ ട്വിറ്ററിൽ ജോലി ആരംഭിച്ചത്.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ രം​ഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിനെതിരായ  ഹാഷ്ടാ​ഗുകൾ നീക്കം ചെയ്യണമെന്ന കേന്ദ്രസർക്കാർ  ആവശ്യം തള്ളിയതിന് പിന്നാലെയാണ്  മഹിമാ  സ്ഥാനം രാജിവെച്ചത്. #modiplanningforgenocide എന്ന ഹാഷ്ടാ​ഗ് ഉപയോ​ഗിച്ച 250  അക്കൗണ്ടുകൾ നീക്കാത്തതിൽ ഇലക്ടോണിക് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ട്വിറ്ററിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസർക്കാറിന്റെ സമ്മർദ്ദത്തെ തുടർന്ന് കാരവൻ മാ​ഗസിന്റെയും കിസാൻ ഏകതാ മോർച്ചയുടെയും അക്കൗണ്ടുകൾ ട്വിറ്റർ മരവിപ്പിച്ചത് വിവാദമായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 8 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 8 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More