വീണ്ടും ആയിരത്തിലേറേ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോടാവശ്യപ്പെട്ട് കേന്ദ്രം

ഡല്‍ഹി: കര്‍ഷകരുടെ സമരത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങളും വിദ്വേഷ പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് ആയിരത്തിലേറേ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോടാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. 1178 അക്കൗണ്ടുകള്‍ പാക്കിസ്ഥാനി, ഖലിസ്ഥാനി ഉപയോക്താക്കളുടേതാണെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.

നേരത്തെ ജനുവരി 31-ന് സമാന കാരണങ്ങളുന്നയിച്ച് 257 അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്ഡ് ടെക്‌നോളജി മന്ത്രാലയം ട്വിറ്ററിനോടാവശ്യപ്പെട്ടിരുന്നു. ട്വിറ്റര്‍ കുറച്ചു മണിക്കൂറുകള്‍ ഈ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പിന്നീട് വിലക്ക് പിന്‍വലിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ടുളള വിദേശ താരങ്ങളുടെ ട്വീറ്റുകള്‍ ലൈക്ക് ചെയ്തിരുന്നു. ആഗോളതലത്തില്‍ നിരവധിപേരാണ് കര്‍ഷകരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആയിരത്തിലേറേ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോടാവശ്യപ്പെട്ടിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More