ഇറാനെതിരായ ഉപരോധം നീക്കില്ലെന്ന് അമേരിക്ക

വാഷിംഗ്ടണ്‍:  2015-ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വന്‍ തോതിലുളള യുറേനിയത്തിന്റെ സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍  അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ എടുത്തുകളഞ്ഞാല്‍ മാത്രമേ ടെഹ്‌റാന്‍ ആണവകരാര്‍ അംഗീകരിക്കുകയുളളു എന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊളള അലി ഖൊമേനി പറഞ്ഞു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 2018-ലാണ് കരാറില്‍ നിന്ന് പിന്‍വാങ്ങുകയും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. ആണവ പദ്ധതി സമാധാപരമാണെന്നാണ് ഇറാന്റെ പക്ഷം. യുറേനിയം ശേഖരം വര്‍ദ്ധിപ്പിക്കുകയാണ് ഇറാന്‍. സമ്പുഷ്ടമായ യുറേനിയം റിയാക്ടര്‍ ഇന്ധനം നിര്‍മിക്കാന്‍ മാത്രമല്ല ന്യൂക്ലിയര്‍ ബോംബുകള്‍ നിര്‍മിക്കാനും ഉപയോഗിക്കും.

ഇറാന്‍, ജര്‍മനി,യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങള്‍ തമ്മിലായിരുന്നു ആണവക്കരാര്‍. കരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുകയും അന്താരാഷ്ട്ര ഇന്‍സ്‌പെക്ടര്‍മാരെ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്യാന്‍ ടെഹ്‌റാന്‍ സമ്മതിക്കണം പകരം, ഇറാനെതിരായ ഉപരോധങ്ങള്‍ രാജ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യും.

Contact the author

International Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More