തമിഴ് നടന്‍ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ് നടന്‍ സൂര്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. ഇപ്പോള്‍ ചികിത്സയിലാണെന്നും സുഖം പ്രാപിച്ച് വരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ''താന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്, ഇതുവരെ ജീവിതം സാധാരണ ഗതിയിലായിട്ടില്ലെന്ന് നാം മനസിലാക്കണം, എന്നാല്‍ പേടിച്ച് ജീവിതത്തെ മരവിപ്പിച്ച് നിര്‍ത്താനും നമുക്കാവില്ല, നമുക്ക് ശ്രദ്ധയോടും സുരക്ഷയോടും കൂടി മുന്നോട്ടുപോവാ'' മെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും സൂര്യ നന്ദി പറഞ്ഞു. സുധ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലായിരുന്നു സൂര്യ അവസാനമായി അഭിനയിച്ചത്. തിയറ്റര്‍ റിലീസ് ഒഴിവാക്കി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ക്യാപ്റ്റന്‍ ജീആര്‍ ഗോപിനാഥന്റെ ജീവിതത്തെ ആസ്പദമാക്കിയുളളതായിരുന്നു. അതേസമയം, സൂര്യയുടെ അടുത്ത ചിത്രമായ 'നവരസ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ഷങ്ങള്‍ക്കുശേഷം സൂര്യ-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണ് നവരസ.


Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More