'വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും', സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍

കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയ സമയത്ത് ഇഎംഎസും എകെജിയും പിതാവായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കാണാന്‍ വീട്ടിലെത്തിയ സംഭവം ഓര്‍ത്തുകൊണ്ടായിരുന്നു സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങളുടെ പ്രതികരണം.

1976 -ലെ ഇഎംഎസ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ മുസ്ലീം ലീഗ് പ്രസിഡണ്ട് എന്റെ പിതാവായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കാണാന്‍ ഇഎംഎസും എകെജിയും കൊയിലാണ്ടിയിലെ വീട്ടിലെത്തിയിരുന്നു. ഉപ്പയുടെ റൂമില്‍ വെച്ച് ഇവരെല്ലാം പല വിഷയങ്ങളും ചര്‍ച്ച ചെയ്തത് ഇന്നും ഓര്‍മയിലുണ്ട്. അന്ന് അവിടെ കാണാത്ത വര്‍ഗീയത ഇന്ന് പാണക്കാട്ട് കണ്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് - അദ്ദേഹം പറഞ്ഞു.

നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകളുടെ ആദ്യഘട്ടമെന്നോണമായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നായിരുന്നു ഇതിന് പിന്നാലെ എ.വിജയരാഘവന്‍ ഉന്നയിച്ച ആരോപണം.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 8 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More