മാർക്ക് ദാനം: ജലീലിന്റെ അദാലത്ത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍

സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി. ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സർവകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്ത് അദാലത്ത് നടത്തിയതും തീരുമാനങ്ങൾ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിയുടെ നിർദേശാനുസരണം സർവകലാശാല അദാലത്ത്​ സംഘടിപ്പിച്ചതും, തോറ്റ ബി.ടെക് വിദ്യാർഥിയെ​ മൂന്നാം മൂന്നാം മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും നിയമ വിരുദ്ധമാണെന്നാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു പരാതി നൽകിയത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വിസിയുടെ അധ്യക്ഷതയിൽ പന്ത്രണ്ടംഗ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ എടുത്തതും സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാൽ അതിന്റെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാനസർക്കാർ ഇടപെടാൻ പാടില്ലെന്നാണ് 2003-ലെ സുപ്രീം കോടതി ഉത്തരവ്. 

എല്ലാം നടന്ന സ്ഥിതിക്ക് അദാലത്തിലെ തീരുമാനങ്ങളുടെ ന്യായാന്യായങ്ങളിലേക്കു കടക്കുന്നില്ലെന്നും, മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല പാലിക്കണമെന്നും ഗവര്‍ണ്ണര്‍ നിഷ്കര്‍ഷിച്ചു. മാര്‍ക്ക് കൂട്ടിനല്‍കിയ കുട്ടിയുടെ ഭാവിയോര്‍ത്ത് അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് പരാതിക്കാര്‍ തന്നെ പറയുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 2 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More