റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്. ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനമാണ് പന്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഐസിസി തന്നെയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

2021 ജനുവരിയിലെ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരത്തിന് ഇന്ത്യയുടെ റിഷഭ് പന്ത് അർഹനായിരിക്കുന്നു. ഒസ്ട്രേലിയക്കെതിരായ ടെസ്റ്റുകളിലെ 97, 89 നോട്ടൗട്ട് എന്നീ പ്രകടനങ്ങളാണ് പന്തിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയക്കെതിരെ പരമ്പര നേടാൻ ഈ പ്രകടനങ്ങൾ ഇന്ത്യയെ സഹായിച്ചിരുന്നു.’- ഐസിസി വാർത്താകുറിപ്പിൽ പറഞ്ഞു.

സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിലെ 97 റൺസ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തപ്പോൾ ഗാബയിലെ രണ്ടാം ഇന്നിംഗ്സിലെ 89 നോട്ടൗട്ട് ഇന്ത്യക്ക് അവിശ്വസനീയ ജയവും ഐതിഹാസിക പരമ്പര ജയവും നേടിക്കൊടുത്തു.

Contact the author

Sports Desk

Recent Posts

Sports Desk 1 week ago
Cricket

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് നിർണായകമാവുന്ന കളിക്കാരന്റെ പേര് പ്രവചിച്ച് പാർത്ഥിവും ഇർഫാനും

More
More
Web Desk 2 weeks ago
Cricket

ഭാവിയിൽ ഇന്ത്യക്കായി രണ്ട് സ്ക്വാഡുകൾ പതിവാകുമെന്ന് കോഹ്ലി

More
More
Sports Desk 3 months ago
Cricket

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ഇനിമുതല്‍ 'നരേന്ദ്ര മോദി സ്റ്റേഡിയം'

More
More
Sports Desk 4 months ago
Cricket

'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

More
More
Sports Desk 4 months ago
Cricket

ചെപ്പോക്കിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

More
More
Sports Desk 4 months ago
Cricket

ചെന്നൈ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ; സ്പിന്നർമാരെ വലച്ച് ജോ റൂട്ട്

More
More