2000 മുതല്‍ ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് ഇരട്ടിയായതായി പഠനം

21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് ഇരട്ടിയായതായി പഠനം. താപനില ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം അപകടകരമാക്കുന്ന രീതിയില്‍ മഞ്ഞുരുകുന്നതിന് കാരണമെന്ന് 2019 ൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ 40 വർഷത്തെ ഉപഗ്രഹ ചിത്രങ്ങള്‍ ശേഖരിച്ച് നടത്തിയ വിശകലനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

1975 മുതൽ 2000 വരെ നടന്ന ഹിമപാതത്തേക്കാള്‍ ഇരട്ടിയാണ് അതിനു ശേഷം നടന്നിരിക്കുന്നത്. താപനില ഉയരുന്നതിന് അനുസൃതമായാണ് ഹിമാനികള്‍ ഉരുകുന്നത്. ഓരോ സ്ഥലത്തും താപനില വ്യത്യാസപ്പെടുന്നു, എന്നാൽ 2000 മുതൽ 2016 വരെ 1975 മുതൽ 2000 വരെയുള്ളതിനേക്കാൾ ശരാശരി താപ നിലയില്‍ ഒരു ഡിഗ്രി സെൽഷ്യസ് കൂടിയിട്ടുണ്ട്. 

ഏഷ്യൻ രാജ്യങ്ങളാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത്. അതാണ്‌  ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് വേഗത്തിലാക്കുന്നതും.

Contact the author

Environment Desk

Recent Posts

Web Desk 2 months ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

More
More
Web Desk 3 months ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

More
More
Web Desk 4 months ago
Environment

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

More
More
Web Desk 4 months ago
Environment

പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

More
More
Web Desk 5 months ago
Environment

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍

More
More
Web Desk 6 months ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

More
More