പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധം - സീതാറാം യെച്ചൂരി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ സമരജീവികള്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജനങ്ങള്‍ സമര പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ജീവിതായോധനം ഉറപ്പുവരുത്താനുമാണ്. അവരെ കീടങ്ങളായല്ല ദേശാഭിമാനികളായാണ് കാണേണ്ടത്.

തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പുവരുത്താനാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനല്ല. കൃഷിയെ തകര്‍ക്കാന്‍ അവര്‍ക്കാവില്ല. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം മുഴുവനായി അവാസ്തവമായ കാര്യങ്ങളാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

ഫോറീന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്മെന്റിനെ മോദി ഫോറീന്‍ ഡിസ്ട്രക്ടീവ് ഇന്‍വെസ്റ്റ്മെന്‍റാക്കി മാറ്റിയിരിക്കയാണ്. ഈ നിലപാടുകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നത് ഏറ്റവും അനിവാര്യമായ കാര്യമാണെന്നും  സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. 

Contact the author

Natioanal Desk

Recent Posts

National Desk 14 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 17 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 18 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 18 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More