അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിശദീകരണവുമായി ട്വിറ്റര്‍

ഡല്‍ഹി: അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ വിശദീകരണവുമായി ട്വിറ്റര്‍. കര്‍ഷകസമരത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകളും വിദ്വേഷ പ്രചാരണങ്ങളും നടത്തുന്നുവെന്നാരോപിച്ച് ആയിരത്തിലേറേ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ വാര്‍ത്താമാധ്യമ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി ആരുടെയും അക്കൗണ്ടിനുമേല്‍ ട്വിറ്റര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അത്തരത്തിലുളള നടപടികള്‍ ഇന്ത്യന്‍ നിയമപ്രകാരം തന്നെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്ന്‍തിറെയും ലംഘനമാവുമെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

നേരത്തെ ജനുവരി 31-നും സമാന കാരണങ്ങളുന്നയിച്ച് 257 അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ട്വിറ്ററിനോടാവശ്യപ്പെട്ടിരുന്നു.ട്വിറ്റര്‍ കുറച്ച് മണിക്കൂറുകള്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പിന്നീട് വിലക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഐടി മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വിദ്വേഷം പരത്തുന്ന തരത്തിലുളള ഹാഷ്ടാഗുകള്‍ക്ക് നിയന്ത്രണവും ചില അക്കൗണ്ടുകള്‍ക്ക് താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More