പാട്ടിനും വിലക്ക്; കർഷകപ്രതിരോധ ഗാനങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

കർഷകസമരത്തിന് ആവേശം പകർന്ന പഞ്ചാബി ഗാനങ്ങൾ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. രണ്ട് ഗാനങ്ങള്‍ക്കും വലിയ തരത്തിലുള്ള സ്വീകാര്യത കിട്ടിയതോടെയാണ് നടപടി. അപ്ലോഡ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ 2 കോടിയിലധികം തവണ ജനങ്ങള്‍ ഈ വീഡിയോകള്‍ കണ്ടുകഴിഞ്ഞിരുന്നു. പഞ്ചാബി ഗായകരായ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വിഡിയോകളാണ് പരാതിക്ക് പിന്നാലെ ഔദ്യോഗിക പേജിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് യൂട്യൂബിന്റെ നടപടി. നിലവില്‍ ഈ ഗാനം സേര്‍ച്ച് ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ ഗാനങ്ങള്‍ നീക്കം ചെയ്തു എന്നാണ്. എന്നാൽ ഔദ്യോഗിക ചാനലിൽ നിന്നും പാട്ട് കളഞ്ഞെങ്കിലും മറ്റ് പേജുകളിലൂടെ പാട്ട് വീണ്ടും സജീവമാക്കാനാണ് കർഷക സംഘടനകളുടെ നീക്കം.

Contact the author

National Desk

Recent Posts

National Desk 3 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 7 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More