മോദിയുടെ കരച്ചില്‍ 'കലാപരമായി തയാറാക്കിയ പ്രകടനമെന്ന്' ശശീ തരൂര്‍

രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ മോദി നടത്തിയ 'വികാരഭരിതമായ' പ്രസംഗം ‘കലാപരമായി തയാറാക്കിയ പ്രകടന’മാണെന്ന വിമര്‍ശവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. കർഷകനേതാവ്  രാകേഷ് ടികായത്തിന്റെ കണ്ണീരിനും ഇക്കാര്യത്തിൽ ഭാഗികമായി ഉത്തരവാദിത്തമുണ്ടെന്നാണ് തരൂര്‍ പരിഹസിച്ചത്. കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിനു മാത്രമല്ല തനിയ്ക്കും കരയാനറിയാം എന്നു ബോധ്യപ്പെടുത്തുകയായിരുന്നു മോദിയുടെ കരച്ചിലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിൽനിന്ന് ഈമാസം കാലാവധി പൂർത്തിയാക്കുന്ന നേതാക്കൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് നരേന്ദ്ര മോദി വികാരഭരിതനായി സംസാരിച്ചത്. കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ അവരെ നാട്ടിലെത്തിക്കാൻ ഗുലാം നബി ആസാദും പ്രണബ് മുഖർജിയും നടത്തിയ പരിശ്രമങ്ങൾ എടുത്തു പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More