'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു; മുന്നറിയിപ്പുമായി ഫ്രഞ്ച് ഹാക്കർ

ഇന്ത്യൻ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'കൂ' സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കർ എലിയറ്റ് ആൻഡേഴ്‌സൺ. കൂ ആപ്പിൽ മുപ്പത് മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആപ്ലിക്കേഷൻ ചോർത്തുന്നുണ്ടെന്നും ആൻഡേഴ്‌സൺ ട്വിറ്ററിൽ സ്‌ക്രീൻ ഷോട്ട് സഹിതം കുറിപ്പിട്ടു.

കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു കൂട്ടം ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട് ട്വിറ്റര്‍ വഴങ്ങാന്‍ തയ്യാവാതിരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന് പകരം ഉപയോഗിക്കാവുന്ന സേവനം എന്നനിലയില്‍  കൂ പ്ലാറ്റ് ഫോമിന്റെ  പ്രചാരണം ശക്തമായത്. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ആണ് കൂ വില്‍ ചേര്‍ന്നതായി അറിയിച്ചത്.

എന്നാല്‍, ഇ-മെയിൽ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീർത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂ ചോർത്തുന്നത് എന്ന് ആൻഡേഴ്‌സൺ പറയുന്നു. കമ്പനിയുടെ ഡൊമൈൻ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Contact the author

Tech Desk

Recent Posts

Web Desk 2 months ago
Technology

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം വിജയം; ആമസോണിയ ബഹിരാകാശത്ത്

More
More
News Desk 2 months ago
Technology

'നിങ്ങളുടെ പണമല്ല ജനങ്ങളുടെ സ്വകാര്യതയാണ് വലുത്'; വാട്‌സ്ആപ്പിനോട്‌ സുപ്രീംകോടതി

More
More
Tech Desk 3 months ago
Technology

ഫേസ്ബുക്കിലൂടെ രാഷ്ട്രീയം വേണ്ട; നിർണായക നടപടികളുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

More
More
Tech Desk 3 months ago
Technology

ഓസ്‌ട്രേലിയയിൽ നിന്ന് പിന്‍വാങ്ങുമെന്ന് ഗൂഗിള്‍; ഭീഷണി വേണ്ടെന്ന് പ്രധാനമന്ത്രി

More
More
Tech Desk 3 months ago
Technology

ഒടുവില്‍ മുട്ടു മടക്കി വാട്സാപ്, അക്കൗണ്ടുകള്‍ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യില്ല

More
More
Tech Desk 3 months ago
Technology

ഉപഭോക്താക്കള്‍ ഇരച്ചെത്തി; താങ്ങാനാകാതെ സിഗ്നൽ ആപ് പണിമുടക്കി

More
More