'ഒപ്പമുണ്ട്, നിങ്ങള്‍ ചെയ്തതാണ് ശരി' വസീം ജാഫറിന് പിന്തുണയുമായി അനില്‍ കുംബ്ലെ

ഉത്തരാഖണ്ഡ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ വര്‍ഗീയ ആരോപണം നേരിടുന്ന വസീം ജാഫറിന് പിന്തുണയുമായി ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെ. ജാഫര്‍ ചെയ്തതാണ് ശരിയെന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുമായിരുന്നു കുംബ്ലെ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് വസീം ജാഫര്‍ ഉത്തരാഖണ്ഡ് ടീമിന്‍റെ പരിശീലകസ്ഥാനം രാജിവെച്ചത്. ടീം സിലക്ഷനില്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ ഉൾപ്പെടെയുള്ളർ വ്യാപകമായി ഇടപെടുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാല്‍, വസീം ജാഫര്‍ ഡ്രസ്സിങ്​ റൂമിനെ വർഗീയവല്‍കരി​ക്കാന്‍ ശ്രമിക്കുന്നുവെന്നും മുസ്​ലിം താരങ്ങൾക്ക് ടീമില്‍​ മുൻഗണന നൽകുകയാണെന്നും ആരോപിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ രംഗത്തെത്തുകയായിരുന്നു.

വര്‍ഗീയതയുടെ ചുവടുപിടിച്ച് വിവാദം കൊഴുത്തതോടെ വസീം ജാഫറും ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്നാണ് അനില്‍ കുംബ്ലെ അടക്കമുള്ളവര്‍ ജാഫറിനെ പിന്തുണച്ച് രംഗത്തെത്തിയത്. നിലപാടില്‍ ശക്തമായി തുടരണമെന്നും പടി അര്‍ഹിക്കാത്ത കാര്യങ്ങളെ അവഗണിക്കണമെന്നുമായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തന്‍ രാജ്ദീപ് സര്‍ദേശായി വസീം ജാഫറിനു പിന്തുണ നല്‍കിക്കൊണ്ട് പറഞ്ഞത്.

Contact the author

Sports Desk

Recent Posts

Sports Desk 3 days ago
Cricket

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര് ഇനിമുതല്‍ 'നരേന്ദ്ര മോദി സ്റ്റേഡിയം'

More
More
Sports Desk 2 weeks ago
Cricket

ചെപ്പോക്കിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി

More
More
Sports Desk 2 weeks ago
Cricket

റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ലയർ ഓഫ് ദ മന്ത്’ പുരസ്കാരം

More
More
Sports Desk 3 weeks ago
Cricket

ചെന്നൈ ടെസ്റ്റിൽ ഇം​ഗ്ലണ്ട് ശക്തമായ നിലയിൽ; സ്പിന്നർമാരെ വലച്ച് ജോ റൂട്ട്

More
More
Sports Desk 4 weeks ago
Cricket

ഏകദിന റാങ്കിങ്: ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍, വന്‍ നേട്ടമുണ്ടാക്കി ബംഗ്ലാദേശ്

More
More
National Desk 1 month ago
Cricket

സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

More
More