നമ്മുടെ മണ്ണ് ചൈനയ്ക്ക് വിട്ടുനല്‍കിയ ഭീരുവാണ് മോദി: രാഹുല്‍ ഗാന്ധി

ഡല്‍ഹി:  ഇന്ത്യയുടെ മണ്ണ് ചൈനയ്ക്ക് വിട്ടുനല്‍കിയ ഭീരുവാണ് മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്ക് - തെക്ക് തീരങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളും സേനകളെ പിന്‍വലിക്കാന്‍ ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്യസഭയില്‍ അറിയിച്ച പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ചൈനീസ് സൈന്യം പാംഗോങ് തടാകത്തിന് വടക്കുളള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്കുമാണ് സേനകളെ മാറ്റുന്നത്. എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ പ്രദേശമാണെന്നും അവിടെ നിന്ന് എന്തിനാണ് സൈന്യത്തെ ഫിംഗര്‍ മൂന്നിലേക്ക് മാറ്റുന്നത് എന്നും രാഹുല്‍ ചോദിച്ചു. ചൈനയെ നേരിടാന്‍ കഴിയാത്ത ഭീരുവാണ് മോദി, ചൈനക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ കരസേനയും നാവികസേനയും വ്യോമസേനയും തയാറാണ് എന്നാല്‍ പ്രധാനമന്ത്രി തയാറല്ല എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തന്ത്രപ്രാധാന്യമുളള ഡെപ്‌സാങ് മേഖലയിലേക്ക് ചൈന കടന്നിട്ടുണ്ട് അതിനെക്കുറിച്ച്  പാര്‍ലമെന്റില്‍ സംസാരിക്കാത്ത പ്രതിരോധ മന്ത്രിയെയും രാഹുല്‍ വിമര്‍ശിച്ചു. നമ്മുടെ പവിത്രഭൂമി പ്രധാനമന്ത്രി ചൈനയ്ക്ക് വിട്ടുനല്‍കിയിരിക്കുകയാണെന്നുളളതാണ് സത്യം. ഇക്കാര്യങ്ങളില്‍ വ്യക്തത വേണം.' - രാഹുല്‍ പറഞ്ഞു.

അതേസമയം, ഘട്ടംഘട്ടമായുള്ള സൈനികപിന്മാറ്റത്തിനാണ് ഇരുരാജ്യവും ധാരണയിലെത്തിയതെന്നും പ്രതിരോധമന്ത്രി പാര്‍ലമെന്റിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ഉപാധികള്‍ക്കൊന്നിനും വഴങ്ങിയിട്ടില്ല. രാജ്യത്തിന്റെ ഒരിഞ്ചുഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

വ്യോമസേനയുടെ നിശ്ചലദൃശ്യത്തില്‍ വനിതാ പൈലറ്റ് ശിവാംഗി സിംഗും

More
More
National Desk 2 days ago
National

ചുംബന വിവാദം; 15 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തയായി നടി ശില്പാ ഷെട്ടി

More
More
National Desk 2 days ago
National

ഹിന്ദി ഭാഷയോടല്ല, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് വിയോജിപ്പ്‌ - എം കെ സ്റ്റാലിന്‍

More
More
Web Desk 2 days ago
National

കേന്ദ്രം നിരസിച്ച റിപബ്ലിക് പ്ലോട്ടുകള്‍ സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ച് തമിഴ്‌നാട്

More
More
Web Desk 2 days ago
National

ആനന്ദ് മഹീന്ദ്ര വാക്കുപാലിച്ചു; പാഴ് വസ്തുക്കള്‍ക്കൊണ്ട് ജീപ്പുണ്ടാക്കിയ ആള്‍ക്ക് ബൊലേറോ കൈമാറി

More
More
National Desk 2 days ago
National

യോഗിക്കെതിരെ ഗോരഖ്പൂരിൽ മത്സരിക്കാന്‍ തയ്യാറാണ് - കഫീല്‍ ഖാന്‍

More
More