സര്‍ക്കാര്‍ സര്‍വീസില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് നിയമനം നല്‍കും - മുഖ്യമന്ത്രി

തിരുവനന്തപുരം: ദുർബല വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കാൻ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പട്ടികജാതി വകുപ്പിന്റേയും കിഫ്ബിയുടെയും ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പ്രവൃത്തികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുർബല വിഭാഗങ്ങളുടെ പഠനത്തിനും വീടുകൾ നിർമിക്കുന്നതിനും സർക്കാർ മുൻഗണന നൽകി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും പ്രീ, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകളും പലതും കാലപ്പഴക്കം ചെന്നവയോ ഉപയോഗശൂന്യമായവയോ ആണ്.

സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിഞ്ഞ മേഖലകളിലൊന്നാണ് ഇത്. തൃശൂർ ചേലക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 9 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് 98 ലക്ഷം രൂപ ചെലവഴിച്ചാണ് ബേള ഐ. ടി. ഐ കെട്ടിടം ഒരുക്കിയത്. 3.28 കോടി രൂപ ചെലവഴിച്ച് കടകംപള്ളി ഐ. ടി. ഐയ്ക്ക് പുതിയ കെട്ടിടവും നിർമിച്ചു. 23 കുട്ടികളുടെ ബാച്ചാണ് ഇവിടെയുള്ളത്. കാസർകോട് വെള്ളച്ചാൽ എം.ആർ. എസ് അടുത്ത അധ്യയന വർഷം പ്രവർത്തനം ആരംഭിക്കും. 100 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ഹോസ്റ്റലും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുങ്ങുന്നത്. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ഇത് നിർമിക്കുന്നത്.

കണ്ണൂരിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ 201920 അധ്യയന വർഷം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും കോവിഡ് കാരണം നടന്നില്ല. അഞ്ചു മുതൽ പത്തു വരെ ക്‌ളാസുകളിലെ 210 കുട്ടികളാണ് ഇവിടെയുള്ളത്. കിഫ്ബിയുടെ 14.70 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ആലുവയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലും തയ്യാറായിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് 4.46 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ മാടായിലും കോഴിക്കോട് തൂണയിലും നിർമിക്കുന്ന രണ്ടു ഐ. ടി. ഐ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 17 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 20 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More