കൊവിഡിനെ അതിജീവിച്ച് 117-ാം ജന്മദിനം ആഘോഷിക്കുന്ന ദൈവത്തിന്റെ മണവാട്ടി

കൊവിഡിനെ തോല്‍പ്പിച്ച് 17-ാം ജന്മദിനം ആഘോഷിക്കാന്‍ പോവുകയാണ് ഫ്രഞ്ച് കന്യാസ്ത്രീ കൂടിയായ ആന്‍ഡ്രേ മുത്തശ്ശി. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ സിസ്റ്റര്‍ ആന്‍ഡ്രേ റാന്‍ഡോണിന് ജനുവരി 16-ന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തനിക്ക് അസുഖം ഉണ്ടായിരുന്നതായി പോലും തോന്നിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും ആന്‍ഡ്രേ ക്വാറന്റൈനില്‍ പോവുകയും പിന്നീട് നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കാഴ്ച്ചശക്തിയില്ലാത്ത ആന്‍ഡ്രേ വീല്‍ചെയറിലിരുന്നാണ് യാത്ര ചെയ്യുന്നത്. തന്റെ രോഗവിവരത്തെക്കുറിച്ചല്ല മറിച്ച് ഭക്ഷണം, ഉറക്കം തുടങ്ങിയ ശീലങ്ങള്‍ മാറ്റേണ്ടിവരുമോ എന്നാണ് അവര്‍ ചോദിച്ചതെന്ന് സെയ്റ്റ് കാതറീന്‍ റിട്ടയര്‍മെന്റ് ഹോം വക്താവ് ഡേവിഡ് ടവെല്ല പറഞ്ഞു.

രോഗത്തെക്കുറിച്ചുളള ഭയം തീരെ പ്രകടിപ്പിച്ചിരുന്നില്ല, മറ്റുളളവരുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു സിസ്റ്റര്‍ക്ക് ആശങ്കയെന്നും ഡേവിഡ് ടവെല്ല പറഞ്ഞു. 1904 ഫെബ്രുവരി 11-നാണ് സിസ്റ്റര്‍ ആന്‍ഡ്രേ ജനിച്ചത്. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ് ആന്‍ഡ്രേ റാന്‍ഡോണ്‍.

Contact the author

International Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More