എന്‍സിപി മുന്നണി മാറില്ല, എല്‍ഡിഎഫില്‍ തുടരും; കാപ്പന്‍ യുഡിഎഫിലേക്ക്

തിരുവനന്തപുരം: എന്‍സിപി മുന്നണി മാറില്ലെന്ന് സൂചന. മുന്നണി മാറുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ടി. പി. പീതാംബരന്‍ പറഞ്ഞു. മുന്നണി മാറ്റ നിര്‍ദേശത്തോട് ശരത് പവാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതേസമയം, എന്‍സിപി നേതാവ് മാണി സി പി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായി പാലായില്‍ നിന്നും വീണ്ടും ജനവിധി തേടും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലും പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളുമുണ്ട്.

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിയ ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോകുന്നതില്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ശരദ് പവാറിന് വ്യക്തിപരമായി വിയോജിപ്പാണുള്ളത്. എന്നാല്‍ പാലാ സീറ്റ് നിഷേധിച്ചുകൊണ്ട് സിപിഎം നടത്തുന്ന അപമാനഭാരം പേറിക്കൊണ്ടുനില്‍ക്കാനാവില്ല എന്ന നിലപാടാണ്  പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും അഖിലേന്ത്യാ അദ്ധ്യക്ഷനെ അറിയിച്ചിരിക്കുന്നത്. പവാര്‍ അതിനു മുന്നില്‍ വഴങ്ങുമെന്നായിരുന്നു അവരുടെ ധാരണ.

അതേസമയം, ജയസാധ്യതയുള്ള നാല് സീറ്റുകള്‍ പൊതുവില്‍ ദുര്‍ബ്ബലമായ എന്‍സിപിക്ക് നല്‍കിയിട്ടും പാലായുടെ കാര്യത്തില്‍ വാശിപിടിക്കാനാണ് തീരുമാനമെങ്കില്‍ അവര്‍ പൊയ്ക്കോട്ടേ എന്ന നിലപാടാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫ് ഘടക കക്ഷികള്‍ കൈക്കൊണ്ടിട്ടുള്ളത്. ജോസ് കെ മാണി മുന്നണിയിലേക്ക് വന്ന സാഹചര്യത്തില്‍ എന്‍സിപി വിട്ടുപോകുന്നത് ഘടക കക്ഷികള്‍ക്കിടയിലെ സീറ്റ് വിഭജനം കൂടുതല്‍ എളുപ്പമാകുമെന്നാണ് എല്‍ഡിഎഫും കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിനോട് പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് കണിശമായി അറിയിച്ചത്. 


Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More