മോദിയുടെ 'സമരജീവി' പരാമര്‍ശം സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിക്കുന്നതിന് തുല്യം: ശിവസേന

മുംബൈ: കര്‍ഷകര്‍ സമരജീവികളാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ അപമാനിക്കുന്നതാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമനയിലാണ് പ്രധാനമന്ത്രിക്കെതിരായ ശിവസേനയുടെ വിമര്‍ശനം. അടിയന്തരാവസ്ഥയില്‍ തുടങ്ങി ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതുവരെയുളള വിഷയങ്ങള്‍ക്കായി  ബിജെപി സമരം ചെയ്തിട്ടുണ്ട്. ആ ബിജെപിയുടെ പ്രധാനമന്ത്രിയാണ് സമരം ചെയ്യുന്ന കര്‍ഷകരെ സമരജീവികളെന്ന് (ആന്തോളന്‍ ജീവി) പരിഹസിക്കുന്നത്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകര്‍ക്കെതിരായി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കുറച്ചുകാലമായി രാജ്യത്ത് പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്, 'സമരജീവികള്‍' ഈ വിഭാഗത്തെ എവിടെയും കാണാന്‍ സാധിക്കും, അഭിഭാഷകരുടെയോ വിദ്യാര്‍ത്ഥികളുടെയോ തൊഴിലാളികളുടെയോ ആരുടെ പ്രക്ഷോഭമായാലും ഇവരെ മുന്‍നിരയില്‍ കാണാന്‍ സാധിക്കും, അവര്‍ക്ക് സമരമില്ലാതെ ജീവിക്കാനാവില്ല, ഇത്തരക്കാരെ തിരിച്ചറിഞ്ഞ് അവരില്‍ നിന്ന് രാഷ്ട്രത്തെ സംരക്ഷിക്കണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More