പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും കറുത്ത മാസ്കിന് വിലക്ക്!

ചെന്നൈ: പ്രധാനമന്ത്രി പങ്കെടുത്ത ചെന്നൈയിലെ ഔദ്യോഗിക പരിപാടിയില്‍ കറുത്തമാസ്‌കിന് വിലക്ക്. നെഹ്രു സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ കറുത്ത മാസ്‌ക് ധരിക്കരുതെന്നാണ് പോലീസ് നിര്‍ദേശം. അതേസമയം ഔദ്യോഗിക ഉത്തരവുണ്ടായിരുന്നില്ല. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തി പ്രതിഷേധം ഉയര്‍ത്താനുളള നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍. 

അതേസമയം, ചെന്നൈയിലെ പരിപാടികള്‍ കഴിഞ്ഞ് അല്‍പ്പസമയത്തിനകം പ്രധാനമന്ത്രി കേരളത്തിലേക്ക് തിരിക്കും. ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

നേരത്തെ, പ്രതിഷേധ സാധ്യത കണക്കിലെടുത്ത്  മുഖ്യമന്ത്രി പിണറായി വിജയന്പ‍റെ പരിപാടിയിൽ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. എന്നാല്‍, കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെ ഒരു നിർദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 16 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 19 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More