കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരിക്കലും പൌരത്വ നിയമം നടപ്പാക്കില്ല - രാഹുല്‍ ഗാന്ധി

ഗുവാഹത്തി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് പൌരത്വ നിയമം നിയമം നടപ്പാക്കില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി പറഞ്ഞു. എന്ത് സാഹചര്യമുണ്ടായാലും ഒരിക്കലും സി എ എ നടപ്പാക്കില്ല. അസം സംസ്ഥാന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

അസമിലെ ശിവസാഗറില്‍ നടന്ന റാലിയില്‍ സി എ എ എന്നെഴുതി വെട്ടിയ ഷാള്‍ ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കളെല്ലാം വേദിയിലെത്തിയത്. ''ഈ ഷാളില്‍ എഴുതിയതാണ് സാക്ഷ്യം ഏതു സാഹചര്യം വന്നാലും പൌരത്വ നിയമം നടപ്പാക്കില്ല''.- അസം കരാര്‍ പാര്‍ട്ടി സംരക്ഷിക്കും. അതില്‍ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ല''.- രാഹുല്‍ പറഞ്ഞു. 

"നാം രണ്ട് നമുക്ക് രണ്ട്" എന്ന കുടുംബാസൂത്രണ പരസ്യ വാചകം ഉപയോഗിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭ്യന്തര മന്ത്രി അമിത്ഷായെയും കളിയാക്കാനും രാഹുല്‍ മറന്നില്ല. നാം രണ്ട് എന്നത് മോഡിയും അമിത ഷായും നമുക്ക് രണ്ട് എന്നതിലെ രണ്ടുപേര്‍ അംബാനിയും അദാനിയുമാണ്. പാര്‍ലമെന്റിലാണ് ഈ പ്രയോഗം രാഹുല്‍ ആദ്യമായി നടത്തിയത്. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 13 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More