അമിത് ഷാ അദ്ധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷനായി ജെ.പി.നദ്ദയെ തെരഞ്ഞെടുത്തു. അമിത് ഷാ അഭ്യന്തര മന്ത്രിയായതിനെ തുടർന്ന് നിലവിൽ പാർട്ടി വർക്കിംഗ്പ്രസിഡണ്ടാണ് നദ്ദ.
ഡൽഹിയിലെ ബി.ജ.പി ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രകൃയയിൽ പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 21 സംസ്ഥാന അദ്ധ്യക്ഷൻമാർ നദ്ദക്ക് വേണ്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയിട്ടല്ലാത്തതിനാൽ കേരള ഘടകത്തിന് അഖിലേന്ത്യാ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാനായില്ല.
പാട്നയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ജഗത്പ്രകാശ് നദ്ദ മുൻ ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ കാലത്ത് ദേശീയ ജനറൽ സെക്രട്ടറി പദവിയിലെത്തുന്നതോടു കൂടിയാണ് ദേശീയ രാഷ്ട്രീയത്തിൽ സജീവമായത്. 1991-ൽ യുവമോർച്ചയുടെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു.