കര്‍ഷക പ്രക്ഷോഭകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും; പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കാര്‍ഷികപരിഷരിഷ്‌ക്കണ നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷകസംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയ്ന്‍ തടയല്‍ സമരം നടത്തും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. സമരം പൂര്‍ണ്ണമായും സമാധാനപൂര്‍വ്വമായിരിക്കുമെന്നും യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുമെന്നും കിസാന്‍ ആന്തോളന്‍ കമ്മിറ്റി വക്താവ് ജഗ്തര്‍ സിംഗ് ബജ്വ മാധ്യമങ്ങളോട് പറഞ്ഞു.

ചര്‍ച്ച പുനഃരാരംഭിക്കാന്‍ തയാറാകണമെന്ന് കര്‍ഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കില്ലെന്ന് സൂചിപ്പിച്ചതോടെ പ്രക്ഷോഭം ശക്തമാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കര്‍ഷക മോര്‍ച്ച പ്രതികരിച്ചു. ഫെബ്രുവരി 6ന് കര്‍ഷകര്‍ റോഡ് ഉപരോധിച്ചുകൊണ്ട് പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളില്‍ കര്‍ഷകര്‍ ആസൂത്രണം ചെയ്യുന്ന പ്രതിഷേധ പരിപാടികള്‍ക്കായി ഇന്നുമുതല്‍ കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങുമെന്നാണ് വിവരം.

അതേസമയം കര്‍ഷകസമരവുമായി ബന്ധപ്പെട്ട ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദിഷയുടെ അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ മലയാളി പരിസ്ഥിതി പ്രവര്‍ത്തത നിഖിത ജേക്കബിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 13 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 14 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More